അടിക്കടി അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വർദ്ധനവ് ഇടത്തരക്കാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയെന്നും നോട്ട് നിരോധനദുരന്തത്തിൽ നിന്നും കര കയറാൻ ശ്രമിക്കുന്ന സാധാരണക്കാർക്ക് മറ്റൊരു പ്രഹരമായി എന്നും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു അഭിപ്രായപ്പെട്ടു. ഇന്ധന വില വർദ്ധനവിനെതിരെ എഐടിയുസി നേതൃത്വത്തിൽ നടന്ന ഹെഡ്പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിന് ശേഷം ബി ശങ്കറിന്റ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ജി ബാബു, നേതാക്കളായ ബി മോഹൻദാസ്, ബി രാജു, അയത്തിൽ സോമൻ, ശോഭ ജോസഫ്, എം വൈ മജീദ്, സേവ്യർ ജോസഫ്, സുകേശൻ ചൂലിക്കാട്, എം എം അൻസാരി, എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണയ്ക്കും ജി ജയപ്രകാശ്, ജയൻ, സനൽ, സബീന, രാധാകൃഷ്ണപിള്ള, എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.