22 January 2026, Thursday

Related news

December 24, 2025
December 19, 2025
May 27, 2025
September 26, 2024
May 18, 2024
April 12, 2024
August 12, 2023
April 19, 2023
April 15, 2023

സംഘര്‍ഷസാധ്യത: ഇറാനിലേക്കും ഇസ്രയേലിലേക്കും പോകണ്ടെന്ന് ഇന്ത്യൻ എംബസി

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2024 8:03 pm

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം. ഇവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശത്തില്‍ പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സിറിയയിലുള്ള ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ആക്രമണം നടന്നിരുന്നു. പിന്നീട് ഇതിന് പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിച്ച് ഇറാന്‍ രംഗത്ത് വന്നു. തുടര്‍ന്ന് തിരിച്ചടിയായി ഇറാന്‍ ഇസ്രയേലില്‍ ആക്രമണം നടത്തുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: Risk of con­flict: Indi­an embassy not to trav­el to Iran and Israel

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.