രാഷ്ട്രീയ ജനതാദള്‍ നേതാവ് വിജേന്ദ്ര യാദവ് വെടിയേറ്റ് മരിച്ചു. കാര്ഗഹറിന് അടുത്ത് ശനിയാഴ്ചയാണ് സംഭവം. ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ വിജേന്ദ്ര യാദവിനെ വെടിവച്ചത്. അതേസമയം മുന്‍വൈരാഗ്യമാണ് മരണകാരണമെന്ന് സംശയിക്കുന്നു. തലയിലും കഴുത്തിലുമാണ് വെടിയേറ്റത്. സംഭവ സ്ഥലത്ത് വച്ച് തന്നെ വിജേന്ദ്ര യാദവ് മരിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് മൃതശരീരം മാറ്റിയതായി പൊലീസ് അറിയിച്ചു. അതേസമയം അക്രമസംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. വിജേന്ദ്ര യാദവിനെതിരെ മുന്‍പും ആക്രമണശ്രമം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary:RJD leader shot dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.