22 January 2026, Thursday

Related news

December 31, 2025
November 17, 2025
November 15, 2025
November 15, 2025
November 6, 2025
October 28, 2025
August 17, 2025
July 25, 2025
July 6, 2025
April 6, 2025

മഹാഭാരതയുദ്ധവും മഹാവിഷ്ണുവിന്റെ വിശ്വരൂപവും; സ്വപ്നം കണ്ടതിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് ബിഹാര്‍ മന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2023 5:37 pm

മഹാഭാരതയുദ്ധവും മഹാവിഷ്ണുവിന്റെ വിശ്വരൂപവും സ്വപ്നം കണ്ടെന്ന വെളിപ്പെടുത്തലുമായി ആർജെഡി നേതാവും മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ട്വിറ്ററിലൂടെയാണ് ശ്രീകൃഷ്ണൻ വിശ്വരൂപത്തിൽ തനിക്ക് ദർശനംനൽകിയെന്ന വാദവുമായി മന്ത്രി രംഗത്തെത്തിയത്. മഹാഭാരതയുദ്ധം നടക്കുന്നതും കൃഷണെനെയും കാണുന്ന രംഗത്തിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്.

വിശ്വരൂപത്തിലാണ് ഞാൻ അങ്ങയെ കാണുന്നത്. കീരീടധാരിയായി, ശംഖുചക്ര​ഗദാധാരിയായി ലോകമെങ്ങും വെളിച്ചം വിതറുന്ന വിധത്തിൽ” തേജ് പ്രതാപ് പറയുന്നു. അദ്ദേഹം കിടന്നുറങ്ങുന്നതാണ് വീഡിയോയിലുള്ളത്. മഹാഭാരത യുദ്ധവും ഭ​ഗവാൻ കൃഷ്ണനെയും അദ്ദേഹം സ്വപ്നത്തിൽ കാണുന്നു. സ്വപ്നം കാണുന്നതോടെ തേജ്പ്രതാപ് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നതും വീഡിയോയിലുണ്ട്. പങ്കുവച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ സീരിയലിലുള്ളതാണ്.

പുലര്‍ച്ചെ 1.30ന് വിഡിയോ ട്വിറ്ററില്‍ വന്നതിനുപിന്നാലെ തേജ്പ്രതാപിനെതിരെ ട്രോള്‍ മഴയാണ്. ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരനുമാണ് തേജ്പ്രതാപ് യാദവ്.

Eng­lish Sum­ma­ry: RJD leader Tej Prat­ap shares live video of his Krish­na’s Vish­wa­roop dream

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.