ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ഒരാഴ്ചക്കുള്ളില്‍ ജില്ലാ കോടതിയില്‍ കീഴടങ്ങാന്‍ ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സത്യഭാമയ്ക്ക് നിര്‍ദ്ദേശം നല്‍കി. കീഴടങ്ങിയ ശേഷം ജാമ്യഹര്‍ജി ജില്ലാ കോടതി പരിഗണിക്കണം.
ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശീയാധിക്ഷേപത്തിലാണ് നടപടി.സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിറത്തേയും രൂപത്തേയും സത്യഭാമ അധിക്ഷേപിച്ചുവെന്ന രാമകൃഷ്ണന്റെ പരാതിയില്‍ തിരുവനന്തപുരം കന്റേണ്‍മെന്റ് പൊലീസാണ് കേസെടുത്തിരുന്നത്. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് സെഷന്‍സ് കോടതിയും നേരത്തെ തള്ളിയിരുന്നു.
English Summary:
RLV Ramakrishnan insult case: HC rejects anticipatory bail plea filed by dancer Satyabhama
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.