17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 13, 2024
February 9, 2024
December 14, 2023
October 31, 2023
July 25, 2023
June 15, 2023
December 29, 2022
October 29, 2022
June 16, 2022
June 5, 2022

റോഡപകടം: ഓരോ മണിക്കൂറിലും 19 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2023 11:17 pm

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1,68,491 പേര്‍ റോഡപകടങ്ങളില്‍ മരിച്ചു. 4,61,312 അപകടങ്ങളാണ് രാജ്യത്തുണ്ടായത്. 4,43,366 പേര്‍ക്ക് പരിക്കേറ്റു. റോഡപകടങ്ങളില്‍ ഓരോ മണിക്കൂറിലും 19 മരണം സംഭവിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യയിലെ റോ‍ഡപകടങ്ങള്‍ ‑2022 എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റോഡപകടങ്ങളുടെ എണ്ണത്തില്‍ 11.9 ശതമാനവും മരിക്കുന്നവരുടെ എണ്ണത്തില്‍ 9.4, പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 15.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 

32.9 ശതമാനം അപകടങ്ങളും എക്സ്പ്രസ് വേ ഉള്‍പ്പെടെയുള്ള ദേശീയപാതകളിലാണ് നടന്നത്. 23.1 ശതമാനം സംസ്ഥാന ഹൈവേകളിലും ബാക്കിയുള്ള 43.9 ശതമാനം മറ്റ് റോഡുകളിലുമാണ് നടന്നതെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡപകടങ്ങളില്‍ മരിച്ചവരില്‍ 66.5 ശതമാനം പേരും 18–45 വയസിനിടയിലുള്ളവരാണ്. 18–60 ഇടയിലുള്ളവരാണ് 83.4 ശതമാനം പേരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളെന്നതാണ് മറ്റൊരു പ്രത്യേകത, 68 ശതമാനം. നഗരമേഖലകളിലാണ് ബാക്കി 32 ശതമാനം മരണങ്ങള്‍ നടന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ ജീവന്‍ വെടിഞ്ഞത് ഉത്തര്‍പ്രദേശിലാണ്. 13.4 ശതമാനമാണ് ഇവിടുത്തെ നിരക്ക്. രണ്ടാം സ്ഥാനം തമി‌ഴ‌്നാടിനാണ്, 10.6.

Eng­lish Sum­ma­ry: Road acci­dents: 19 deaths every hour

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.