9 December 2025, Tuesday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025

റോഡ് സുരക്ഷ: സുപ്രീം കോടതി സമിതി രൂപീകരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2023 11:17 pm

റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീം കോടതി. മുന്‍ ജഡ്ജി ജസ്റ്റിസ് എ എം സാപ്രെ അധ്യക്ഷനായ സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ സമിതിയെ ഇതുസംബന്ധിച്ച പഠനത്തിനായി ചുമതലപ്പെടുത്തി. ഇലക്‌ട്രോണിക് നിരീക്ഷണത്തിലൂടെയുള്ള റോഡ് സുരക്ഷ സംബന്ധിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല എന്നിവരുടെ ഉത്തരവ്.

1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷൻ 136 എയിലെ വ്യവസ്ഥകൾ അടിയന്തരമായി നടപ്പിലാക്കുന്നതിന് യോജിച്ച രൂപരേഖ തയ്യാറാക്കാണ് നിര്‍ദ്ദേശം. 136എയിലെ ഉപവകുപ്പ് (2) പ്രകാരം സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ധിവാന്‍ പറഞ്ഞു. “സ്പീഡ് കാമറകൾ, സിസിടിവി കാമറകൾ, സ്പീഡ് ഗൺ, ബോഡി വെയറബിൾ കാമറകൾ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവയുൾപ്പെടെയുള്ള റോഡ് സുരക്ഷയുടെ ഇലക്ട്രോണിക് നിരീക്ഷണത്തിനും നിർവഹണത്തിനും നിയമങ്ങൾ ഉണ്ടാക്കാൻ കേന്ദ്രത്തെ ചുമതലപ്പെടുത്തുന്നതാണ് സെക്ഷൻ 136 (2).
റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന 70 ശതമാനം മരണങ്ങള്‍ക്കും കാരണം അമിത വേഗതയാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കെ സി ജെയ്ന്‍ കോടതിയെ അറിയിച്ചു.

എംവി നിയമത്തിലെ 215എ, ബി എന്നിവ സംസ്ഥാനങ്ങള്‍ക്ക് ഇലക്ട്രോണിക് നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കുന്നുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ യോഗം ചേരണമെന്നാണ് ജസ്റ്റിസ് സാപ്രെയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എഎസ്ജി മാധവി ധിവാന്‍, അഡ്വ. ജെയ്ന്‍, അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ എന്നിവരോട് യോഗത്തില്‍ പങ്കെടുക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കോടതി പറഞ്ഞു. യോഗത്തിലെ അഭിപ്രായങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗൗരവ് അഗര്‍വാളിന് ബെഞ്ച് നിര്‍ദേശം നല്‍കി. വിഷയം ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry; Road Safe­ty: Supreme Court Forms Committee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.