23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

കേരളത്തിൽ കറങ്ങിനടന്ന് മോഷണം, പിന്നീട് ആഡംബര ജീവിതം; പ്രതികൾ പിടിയിൽ

Janayugom Webdesk
പെരിന്തൽമണ്ണ
October 5, 2025 6:34 pm

കേരളത്തിൽ കറങ്ങി നടന്ന് മോഷണം നടത്തിയിരുന്ന പ്രതികളെ പൊലീസ് പിടികൂടി. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലായി അമ്പതിലധികം മോഷണക്കേസുകളിലെ പ്രതികളായ കൊളത്തൂർ കുറുവ സ്വദേശി കളംതോടൻ അബ്ദുൾ കരീം(43), വഴിക്കടവ് സ്വദേശി വാക്കയിൽ അക്ബർ (55) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പകൽ സമയങ്ങളിൽ കാറിലും ബസിലും യാത്ര ചെയ്ത് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച് രാത്രിയിൽ എത്തി സ്വണവും പണവും മോഷ്ടിക്കുകയാണ് ഇവരുടെ രീതി. കിട്ടുന്ന പണം ബം​ഗളൂർ, ആന്ധ്ര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ആഡംബരജീവിതം നയിച്ച് ചെലവാക്കും. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അബ്ദുൾകരീമിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ ഉത്തരവിറക്കി. തുടർന്ന് സംസ്ഥാനത്തിനു പുറത്തേക്ക് കടന്ന അബ്ദുൽകരീം വിവിധ സംസ്ഥാനങ്ങളിലും നേപ്പാളിലും ഒളിവിൽ കഴിയുകയായിരുന്നു. അതിനിടെ വീണ്ടും മോഷണം നടത്താൻ പദ്ധതിയിട്ട സംഘം മഞ്ചേരി നറുകര ഭാഗത്ത് ഒത്തുകൂടി ഒരാഴ്ചയായി താമസിച്ചിരുന്നു. അക്ബർ വഴിക്കടവ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിൽ ഒന്നരമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. അബ്ദുൽകരീമിനെ കാപ്പനിയമപ്രകാരം കരുതൽ തടങ്കലിനായി വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് അയക്കും. പെരിന്തൽമണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത്, കൊളത്തൂർ എസ് ഐ ഷിജോ സി തങ്കച്ചൻ, നിഥിൻ ആൻറണി, ഡാൻസാഫ് സ്ക്വാഡ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.