22 December 2025, Monday

Related news

September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025
September 5, 2025
September 5, 2025
September 5, 2025
September 4, 2025

ഓണസദ്യയുടെ മറവിൽ കൊള്ള: ഏറ്റവും കുറഞ്ഞത് 350 രൂപ

Janayugom Webdesk
കോട്ടയം
August 26, 2023 7:22 pm

മലയാളികളെല്ലാം ഓണമുണ്ണാനുള്ള തയ്യാറെടുപ്പിലാണ്. തൂശനിലയിൽ നല്ല കുത്തരി ചോറും പരിപ്പും സാമ്പാറും അവിയലും ഓലനും കാളനും എരിശ്ശേരിയും പപ്പടവും പായസവും തുടങ്ങി മൊത്തം 26 വിഭവങ്ങൾ അടങ്ങിയ കേരളത്തിന്റെ സ്വന്തം തിരുവോണസദ്യ. പണ്ട് വീടുകളിൽ വട്ടംകൂടിയിരുന്നായിരുന്നു സദ്യ കഴിച്ചിരുന്നതെങ്കിൽ ഇപ്പോൾ തിരിക്കിട്ട ജീവിതവും അണുകുടുംബ പശ്ചാത്തലവുമെല്ലാം പലരെയും റെഡിമെയ്ഡ് സദ്യയിലേക്കെത്തിച്ചു. 

അരിക്കും പച്ചക്കറിക്കും വിപണയിൽ വില വർധിച്ചതിന്റെ മറവിൽ ഈ ഓണത്തിന് വിഭവസമൃദ്ധമായൊരു ഓണസദ്യ വാങ്ങി കഴിക്കണമെങ്കിൽ കൈയ്യിൽ 450 രൂപയെങ്കിലും വേണം.പൊതുവിപണിയിൽ അരി, പച്ചക്കറി തുടങ്ങിയവയ്ക്ക് വില കൂടിയതോടെ ഓണസദ്യയ്ക്കും വിലക്കയറ്റമാണ്. കഴിഞ്ഞവർഷം പ്രാരംഭ വില 250 രൂപയായിരുന്നെങ്കിൽ ഇപ്പോൾ സദ്യക്ക് കുറഞ്ഞത് 350 രൂപ കൊടുക്കണം. 

വിഭവങ്ങളുടെ എണ്ണം 20ൽ കൂടുതലാകുന്നതോടെ വില 450 ആകും. കഴിഞ്ഞ വർഷം ഒരാൾക്കുള്ള ഓണസദ്യയ്ക്ക് 250 മുതൽ 350 രൂപ വരെയായിരുന്നു വില. ഇന്നിത് 350 രൂപ മുതൽ 450 രൂപ വരെയാണ്. കഴിഞ്ഞ വർഷം 1,500 രൂപയ്ക്ക് 5 പേർക്കാണ് ഓണസദ്യ ലഭിച്ചിരുന്നതെങ്കിൽ ഇതേ വിലയിൽ ഇന്ന് 3 പേർക്കുള്ള ഓണസദ്യയാണ് ലഭിക്കുന്നത്. പൊതുവിപണിയിലെ വിലവർധവു മൂലം 100–150 രൂപയുടെ വർധന ഈ ഓണത്തിന് ഉണ്ടായി എന്നാണ് ഹോട്ടലുടമകളുടെ നിലപാട്.

Eng­lish Sum­ma­ry: Rob­bery under the guise of Onasadya: Min­i­mum Rs.350

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.