5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 8, 2024
May 17, 2024
April 18, 2024
April 5, 2024
March 22, 2024
February 22, 2024
October 26, 2023
September 28, 2023
May 24, 2023
May 8, 2023

റോബർട്ട് ക്ലൈവ്: ബ്രിട്ടീഷ് ഇന്ത്യയിലെ ക്രൂരനായ ഏകാധിപതി

വലിയശാല രാജു
August 7, 2022 5:45 am

ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ക്രൂരനായ ബ്രിട്ടീഷ് സൈനിക മേധാവിയായിരുന്നു മേജർ ജനറൽ റോബർട്ട് ക്ലൈവ് (1725–1774). വാറൻ ഹേസ്റ്റിങ്സിനോടൊപ്പം ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായി ഇദ്ദേഹത്തെയും കണക്കാക്കപ്പെടുന്നു.
പതിനെട്ടാമത്തെ വയസിൽ ഇന്ത്യയിലെത്തി. യുദ്ധവൈവിധ്യം ക്ലൈവിനെ ബ്രിട്ടീഷ് ഇന്ത്യയുടെ ഉന്നത പദവിയിലെത്തിച്ചു. ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട 1757ലെ പ്ലാസിയുദ്ധത്തിൽ ബ്രിട്ടൻ ജയിച്ചത് ക്ലൈവിന്റെ ചതിപ്രയോഗങ്ങളും വഞ്ചനയും കൊണ്ടായിരുന്നു. അവിഹിതമായി ഒരുപാട് സ്വത്തുക്കൾ സമ്പാദിച്ചു. ഇതിന്റെ പേരിൽ ക്ലൈവിനെ ബ്രിട്ടീഷ് പാർലമെന്റ് വിചാരണ ചെയ്ത് ശിക്ഷിച്ചു. പിന്നീട് കുറ്റമുക്തനാക്കപ്പെട്ടെങ്കിലും ഇന്ത്യയിൽ ക്ലൈവിനുണ്ടായ ദുഷ്‌പേര് സ്വന്തം രാജ്യത്തിലും അയാൾക്ക് സമാധാനം നൽകിയില്ല. അവസാനം 1774 നവംബർ 22ന് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഏതൊരു ഏകാധിപതിയുടെയും സ്വാഭാവികമായ അന്ത്യം. 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.