23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ

Janayugom Webdesk
മുംബൈ
May 7, 2025 10:01 pm

ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി രോഹിത് ശര്‍മ്മ. സമൂഹമാധ്യമത്തിലൂടെയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രഖ്യാപനം. ടെസ്റ്റ് നായകസ്ഥാനത്ത് പുതിയ താരമെത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ‘ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണ്. രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിക്കും’-ഇന്‍സ്റ്റഗ്രാമില്‍ രോഹിത് കുറിച്ചു.

2013ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റില്‍ അരങ്ങേറി. 67 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. 116 ഇന്നിങ്സില്‍ നിന്ന് 4302 റണ്‍സ് സ്വന്തമാക്കി. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ഇരട്ട സെഞ്ചുറിയും 12 സെഞ്ചുറിയും ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് തന്നെ നയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപനത്തോടെ പുതിയ ക്യാപ്റ്റനാകും ഇന്ത്യയെ നയിക്കുക. 

സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനോട് ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി കൈവിട്ടതും രോഹിത്തിന്റെ നായകസ്ഥാനത്തിനെതിരെ വിമര്‍ശനങ്ങളെത്തിയിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേ­ടി ഏകദിനത്തി­ല്‍ രോഹിത് തന്റെ സ്ഥാനം ഒരിക്ക­ല്‍ കൂടി തെളിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.