13 May 2024, Monday

ജില്ലാ റോളർ സ്കേറ്റിങ് പരിശീലനം

Janayugom Webdesk
കൊല്ലം
March 27, 2022 6:52 pm

പുതുതായി റോളർ സ്കേറ്റിങ് പഠിക്കാനാഗ്രഹിക്കുന്നവർക്കായി കൊല്ലം റോളർ സ്കേറ്റിങ് ക്ലബ്ബ് നടത്തുന്ന ജില്ലാതല പരിശീലന ക്യാമ്പ് ഏപ്രിൽ മൂന്നിന് തുടങ്ങും. കൊല്ലം നഗരത്തിനൊപ്പം ചാത്തന്നൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലും ക്യാമ്പ് നടത്തും. രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും. റോളർ ഹോക്കി, സ്കേറ്റ് ബോഡിങ്, റോളർ സ്കൂട്ടർ എന്നിവയുടെ പരിശീലനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ജില്ലാ സംസ്ഥാന അസോസിയേഷൻ അംഗീകരിച്ച പരിശീലകർ നേതൃത്വം നൽകുന്ന ക്യാമ്പിൽ പെൺകുട്ടികളുൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാമെന്ന് ക്ലബ് സെക്രട്ടറി പി ആർ ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.