22 November 2024, Friday
KSFE Galaxy Chits Banner 2

റോസ് മല പുനരധിവാസ പദ്ധതി: പിഎസ് സുപാൽ സന്ദര്‍ശിച്ചു

Janayugom Webdesk
കുളത്തൂപ്പുഴ
April 22, 2022 8:58 pm

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റോസ്മലയിലെ കുടുംബങ്ങളെ പുനരധിവാസപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങളും, ആശങ്കകളും പരിഹരിക്കുന്നതിന് ആവശ്യമായിട്ടുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പി എസ് സുപാൽ എംഎൽഎ. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ രാജാകൂപ്പ്, റോസ്‌മല എന്നീ പ്രദേശങ്ങളിൽ നേരിട്ടെത്തി ജനങ്ങളുടെ പരാതികളും, നിലനിൽക്കുന്ന വിഷയങ്ങളും എംഎൽഎ മനസ്സിലാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ അടിയന്തര പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉടൻ തന്നെ പ്രദേശത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപെടുത്താനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കുമെന്നും എംഎൽഎ അറിയിച്ചു.
എംഎൽഎയോടൊപ്പം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ലേഖാ ഗോപാലകൃഷ്ണൻ, വാർഡംഗം എ സക്കറിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി എസ് സോമരാജൻ, കെ രാജൻ, സുന്ദരേശൻ, റഷീദ്, സഹദേവൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.