
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതല്ലാതെ ഒരു ആശയകുഴപ്പവും പാര്‍ട്ടിയില്‍ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ . യുഡിഎഫ് വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കില്‍ അത് വിശാല മനസ്ഥിതി ഉള്ളതുകൊണ്ടാണ്. എത്രയോ വലിയ മനംമാറ്റമാണ്. പാര്‍ട്ടിക്ക് മേല്‍ യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ല. പാര്‍ട്ടി നിലപാട് സുദൃഢമാണ്.കെ എം മാണി പഠിപ്പിച്ച വഴിയാണ് പാര്‍ട്ടി പോകുന്നത്. അതില്‍ ആര്‍ക്കും സംശയത്തിന് ഇടമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. അഭ്യൂഹം പരത്താന്‍ ശ്രമിക്കുന്നവര്‍ ഈ പാര്‍ട്ടിയെ വിഷമത്തിലാക്കാന്‍ ശ്രമിക്കുന്നവരാണ്. അത് പാര്‍ട്ടി ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ട്. ഇനി അതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതില്‍ ഒരു പ്രസക്തിയുമില്ല. എല്‍ഡിഎഫിനൊപ്പം തുടരും എന്ന് പോസ്റ്റിട്ടത് രണ്ട് എംഎല്‍എമാര്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അതു തെറ്റാണോയെന്ന് റോഷി ചോദിച്ചു. പോസ്റ്റിട്ടോ എന്നതല്ല, പാര്‍ട്ടി നിലപാടാണ് മുഖ്യമെന്നും റോഷി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.