13 January 2026, Tuesday

Related news

January 7, 2026
December 28, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 12, 2025
December 10, 2025

കൂടാത്തായി കൊലപാതകം; റോയ് വധക്കേസിന്റെ വിചാരണ ഇന്ന്

Janayugom Webdesk
കോഴിക്കോട്
March 6, 2023 8:56 am

കൂടാത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. മുഖ്യപ്രതി ജോളിയെ കോടതിയില്‍ ഇന്ന് ഹാജരാക്കും. മാറാട് പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജു തോമസിനെയാണ് ആദ്യം വിസ്തരിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റേതാണ് ആദ്യ കേസ്. 

റോയ് തോമസിന്റെ കൊലപാതകം സയനൈഡ് ഉള്ളില്‍ ചെന്നാണ് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന്റെ പക്കലുണ്ട്. 158 പേര്‍ക്ക് സമന്‍സ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും വിസ്തരിക്കും. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജോളി ജോസഫ് ആറുപേരെ കൊലപ്പെടുത്തിയതായി കേസ്. ഇതില്‍ 2011 ലാണ് ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയ് തോമസ് കൊല്ലപ്പെടുന്നത്.

Eng­lish Sum­ma­ry; Roy mur­der case tri­al today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.