22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ: പുതിയ പ്രസ്താവനയുമായി സോണിയ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2024 7:07 pm

രാജ്യത്തെ ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് കോൺഗ്രസ് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുമെന്ന് സോണിയ ഗാന്ധി. സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു സോണിയയുടെ വാഗ്ദാനം. എല്ലാ സ്ത്രീ വോട്ടർമാരോടും മുടങ്ങാതെ വോട്ട് ചെയ്യാനും സോണിയ ഗാന്ധി അഭ്യർത്ഥിച്ചു. 

സ്വാതന്ത്ര്യസമരം മുതൽ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻവരെയുള്ള കാലഘട്ടത്തിൽ സ്ത്രീകൾ വലിയ സംഭാവനകളാണ് ഇന്ത്യക്കായി ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ ഈ കഠിനാധ്വാനത്തിന് ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് കോൺഗ്രസ് പ്രതിവർഷം ഒരു ലക്ഷംരൂപ നൽകും. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും കർണാടകയിലും ഇതിനോടകം തന്നെ ‘മഹാലക്ഷ്മി’ എന്ന ഈ പദ്ധതി നടപ്പാക്കി കഴിഞ്ഞു. അത് പലരുടെയും ജീവിതം മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾക്ക് ഞങ്ങളെ വിശ്വസിക്കാം. ഞങ്ങളുടെ കൈകളിൽ നിങ്ങൾ സുരക്ഷിതരായിരിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സോണിയ ഗാന്ധി പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്. 

Eng­lish Sum­ma­ry: Rs 1 lakh per year for women from poor fam­i­lies: Sonia Gand­hi with a new statement

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.