4 March 2026, Wednesday

Related news

February 13, 2026
January 19, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 8, 2026
January 5, 2026
December 24, 2025
December 23, 2025

കടം വാങ്ങിയ പണം 14,000 രൂപ തിരികെ നൽകിയില്ല ; സുഹൃത്തിന്റെ രണ്ട് മക്കളെ കൊന്ന യുവാവ് പിടിയിൽ

Janayugom Webdesk
ചെന്നൈ
September 21, 2024 11:29 am

തിരുപ്പത്തൂർ ജില്ലയിൽ ആമ്പൂരിനുസമീപം കടം വാങ്ങിയ പണം തിരിച്ചുനൽകാത്തതിന്റെ ദേഷ്യത്തിൽ സുഹൃത്തിന്റെ രണ്ട് ആൺമക്കളെ യുവാവ് കൊന്നു. യോഗരാജ് എന്നയാളുടെ മക്കളായ യോഗിത് (5), ദർശൻ (4) എന്നിവരെയാണ് അരീപ്പട്ടി സേങ്കത്തമ്മൻ ക്ഷേത്രത്തിനുസമീപം കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി വെല്ലൂർ ഗുഡിയാത്തം സ്വദേശി വസന്തകുമാർ (25) പിടിയിലായി. സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിർമാണ കരാർ ജോലികൾ ചെയ്യുന്നവരാണ്. യോഗരാജ് ഏതാനും നാൾ മുൻപു വസന്തകുമാറിൽ നിന്നു വാങ്ങിയ 14,000 രൂപ തിരികെ നൽകിയില്ല. ഇതിന്റെ പേരിൽ വസന്തകുമാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതോടെ ഇയാൾ കടുത്ത വിഷാദത്തിലായി. ഭാര്യ പിണങ്ങിപ്പോകാൻ കാരണം യോഗരാജാണെന്ന വൈരാഗ്യത്തെ തുടർന്നാണു കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. 

വസന്തകുമാർ കുട്ടികളെ ലഘുഭക്ഷണം വാങ്ങിക്കൊടുക്കാനെന്നപേരിൽ പുറത്തുകൊണ്ടുപോവുകയായിരുന്നു. രാത്രിവൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് യോഗരാജ്, വസന്തിന്റെ മൊബൈൽഫോണിലേക്ക് വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന്, യോഗരാജ് അമ്പൂർ റൂറൽ പോലീസിൽ പരാതിനൽകി.തിരുപ്പത്തൂർ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രേയ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ വെല്ലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.