യുപിയിലെ അലിഗഡ് സ്വദേശിയ്ക്ക് 7.8 കോടി രൂപയുടെ ആദായനികുതി നോട്ടീസ്. ദിവസവും 500 രൂപയ്ക്ക് കച്ചവടം നടത്തുന്ന റയീസ് അഹമ്മദിനാണ്(35) നോട്ടീസാണ് ലഭിച്ചത്. അലിഗഡിലെ സിവില്‍ കോടതിക്ക് സമീപം സീസണല്‍ ജ്യൂസ് കാര്‍ട്ട് നടത്തുകയാണ് റയീസ്. കൊറിയര്‍ വഴി നോട്ടീസ് ലഭിച്ചപ്പോള്‍ പരിചയത്തിലുള്ള അഭിഭാഷകന്റെ സഹായത്തോടെ വായിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് വിശദീകരണം തേടി പ്രാദേശിക നികുതി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ ഇയാളുടെ പാന്‍ നമ്പര്‍ വലിയ തോതിലുളള ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ സാധാരണക്കാരനായ തനിക്ക് വലിയ തുകയുടെ ഇടപാടുകള്‍ ഒന്നുംതന്നെയില്ലെന്നായിരുന്നു റയീസിൻറെ നിലപാട്. തന്റെ പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് റയീസ് സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.