24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 7, 2025
April 7, 2025
April 6, 2025
April 5, 2025

ആർഎസ്എസും, എസ്ഡിപിഐയും ലക്ഷ്യമിടുന്നത് വർഗ്ഗീയ കലാപം: എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
April 16, 2022 10:52 pm

ആർഎസ്എസും എസ്ഡിപിഐയും ലക്ഷ്യമിടുന്നത് കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാനാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അഭിപ്രായപ്പെട്ടു.മാനവികത ഉയർത്തിപ്പിടിച്ച് വർഗ്ഗീയ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണം. ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയും കൊലപാതക രാഷ്ട്രീയത്തിനെതിരായി സംസ്ഥാന വ്യാപകമായി എഐവൈഎഫ് നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

സങ്കുചിതവും മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങളിലൂടെ മതവർഗ്ഗീയത കേരളത്തിൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് വർഗ്ഗീയ സംഘടനകളായ ആർഎസ്എസും എസ്ഡിപിഐയും നടത്തുന്നത്. പാലക്കാട് നടന്ന രാഷ്ട്രീയ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച മതവർഗ്ഗീയ തീവ്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേരളത്തിന്റെ ക്രമസമാധാന നില തകർക്കുന്നതിനുള്ള ബോധപൂർവ്വമായ പരിശ്രമം ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഉണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങൾ ആശയ സംവാദങ്ങളുടെ വേദിയാകുന്നതിനു പകരം നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെയും പൊതുസമൂഹത്തിന്റെയും ഇടപെടൽ അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു.

Eng­lish Summary:RSS and SDPI tar­get com­mu­nal riots: AIYF
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.