ഇന്ത്യ ഒരു ഹിന്ദു രാഷട്രമാണെന്ന് വാദിച്ചുകൊണ്ട് ആര്‍എസ്എസ് മേധാവി വീണ്ടും. രാജസ്ഥാനില്‍ ആര്‍എസ് എസിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് തങ്ങളുടെ ഹിന്ദുത്വ അജണ്ടയുമായി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
രാജ്യത്ത് ഹിന്ദുക്കള്‍ സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭിന്നതകളും മറന്ന് സമൂഹത്തിന്റെ സുരക്ഷയ്ക്കായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങള്‍ പുരാതനകാലം മുതല്‍ ഇവിടെ താമസിക്കുന്നവരാണ്.
എല്ലാവരേയും ഉള്‍ക്കൊള്ളുന്നു. പരസ്പരം ആശയസംവാധനം നടത്തി വളരെ യോജിപ്പിലാണ് മുന്നോട്ട് പോകുന്നത്. ഭാഷ, ജാതി , പ്രാദേശിക തര്‍ക്കങ്ങള്‍ ഇല്ലാതാക്കി ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ഊന്നി പറഞ്ഞിരിക്കുന്നു. ആര്‍എസ് എസിന്റെ പ്രവര്‍ത്തനം യാന്ത്രികമല്ലെന്നും ആശയാധിഷ്ഠിതമാണെന്നും അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.