22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 7, 2024
November 19, 2024
November 19, 2024
October 6, 2024
September 29, 2024
August 9, 2024
January 31, 2024
January 11, 2024
January 5, 2024
January 4, 2024

സെന്റ് ഫ്രാന്‍സിസിനെതിരെ ആര്‍എസ്എസ് നേതാവ് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശം; ഗോവയില്‍ വന്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2024 7:01 pm

കത്തോലിക്കാ മിഷിനറിയായ സെന്റ് ഫ്രാന്‍സിസിനെതിരെ ആര്‍എസ്എസ് നേതാവ് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഗോവയില്‍ വന്‍ പ്രതിഷേധം. ആര്‍എസ്എസിന്റെ മുന്‍ ഗോവ യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറെ നടത്തിയ പരാമര്‍ശമാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. ആര്‍എസ് എസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവര്‍ രംഗത്തു വന്നു. ഇന്ന് ഗോവയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയുംചെയ്തു.

പ്രതിഷേധമായി വിവിധ സംഘടനകളും എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഗോവയിലെ മര്‍ഗോ നഗരത്തില്‍ ദേശീയ പാത ഉപരോധിച്ചത് പൊലീസുമായി സംഘര്‍ഷം ഉണ്ടാകേണ്ട സാഹചര്യവും ഉണ്ടായി. ദേശീയ പാത തടയലുമായി ബന്ധപ്പെട്ട് അഞ്ച് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സമാധാനത്തിനും, സംയ്മനം പാലിക്കാനും പള്ളി അധികൃതര്‍ ആഹ്വാനം ചെയ്തു. ഈ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ശക്തായ ഭാഷയിലാണ് പ്രതിഷേധം രേഖപ്പെടുത്തി.

രാജ്യത്ത് മനപൂര്‍വ്വം വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുവാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അവരുടെ ഭരണത്തിന്‍ കീഴില്‍ ഗോവയില്‍ നിലനില്‍ക്കുന്ന സാമൂദായിക ഐക്യം ഇല്ലാതാകുകയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കാന്‍ ആര്‍എസ് എസ് നേതാക്കള്‍ ആവശ്യപ്പെടുകയാണ്. സംഘ്പരിവാര്‍ സംഘനകളെ അതിനായി നേതാക്കള്‍ ആഹ്വാനം ചെയ്യുകയാണെന്നും രാഹുല്‍ പറഞു. അതിന് ബിജെപി, ആര്‍എസ്എസ് സംഘടനകളുടെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗോവയിലേതു പോലെ രാജ്യത്തുടനീളം വിഭജനത്തിന്റെ അജണ്ടയാണ് അവര്‍ നടപ്പാക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ് എസ് നേതാവിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഗോവ അതിരൂപതയുടെ സോഷ്യൽ വർക്ക് വിഭാഗമായ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് ആൻഡ് പീസ് (സിഎസ്ജെപി) ഒരു പ്രസ്താവനയിറക്കി, വെലിങ്കറുടെ അധിക്ഷേപകരവും നിന്ദ്യവുമായപരാമർശങ്ങളെ ഗോവൻ കത്തോലിക്കാ സമൂഹം അപലപിക്കുന്നു. വെലിങ്കറുടെ പ്രസ്താവനകൾ കത്തോലിക്കരുടെ മാത്രമല്ല, വിശുദ്ധനോട് പ്രാർത്ഥിച്ചതിന് ശേഷം നിരവധി അനുഗ്രഹങ്ങൾ നേടിയതിന് വിശുദ്ധനെ ബഹുമാനിക്കുന്ന മറ്റ് വിശ്വാസികളുടെ മതവികാരത്തെയും ആഴത്തിൽ വ്രണപ്പെടുത്തുന്നു, പ്രസ്താവനയിൽ പറയുന്നു.

സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും വേണ്ടി പ്രക്ഷോഭത്തിലുള്ള വിശ്വാസ സമൂഹം സംയമനം പാലിക്കണമെന്ന് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. ഗോവയിലെ സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചതിന് വെലിങ്കറിനെതിരെ ശക്തമായ നടപടിയെടുക്കാൻ അധികാരികളോട് അഭ്യർത്ഥിച്ചു. ഓൾഡ് ഗോവയിലെ ബസിലിക്ക ഓഫ് ബോം ജീസസ് പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന സെൻ്റ് ഫ്രാൻസിസ് സേവ്യറിനെ വിമർശിച്ച് പ്രസ്ഥാവന നടത്തിയതിന് വെലിങ്കറിനെതിരെ “മതവികാരം വ്രണപ്പെടുത്തിയതിന്” 12 ലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.