എമ്പുരാന്‍ സിനിമക്കെതിരെ ആര്‍എസ്എസ് .എമ്പുരാന്‍ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിയമാണെന്ന് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍ പറയുന്നുനിലയില്‍ ദേശീയ തലത്തില്‍ സിനിമ തുറന്നുകാട്ടപ്പെടണം എന്നതില്‍ സംശയമില്ലെന്നും ലേഖനത്തിലുണ്ട്. നായകൻ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കുമെതിരെ രൂക്ഷ വിമർശമാണ് ഓർഗനൈസർ അഴിച്ചുവിട്ടത്.ഹിന്ദുക്കളെ ആക്രമണകാരികളായി ചിത്രീകരിക്കുന്നതും ബി ജെ പി അനുയായികളെ പൈശാചികവത്കരിക്കുന്നതും സെന്‍സിറ്റീവ് ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തിന് ഇന്ത്യന്‍ സിനിമയിൽ അപകടകരമായ മാതൃക സൃഷ്ടിക്കുന്നു. ഇത് വെറും സാങ്കല്‍പ്പിക പുനരാഖ്യാനമല്ല.
കലാപരമായ ചെലവ് കണക്കിലെടുക്കാതെ, സ്വന്തം രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ സ്വന്തം വേദി ഉപയോഗിച്ചതിന് സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിനെ വിമര്‍ശിക്കേണ്ടതുണ്ട്. അത്തരം ഉള്ളടക്കത്തെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടത് നിര്‍ണായകമാണ്. കൂടാതെ വര്‍ഗീയ സംഘര്‍ഷങ്ങളും ഭിന്നതയും വളര്‍ത്താനുള്ള അതിന്റെ സാധ്യത അവഗണിക്കരുത്. ഇതിനകം തന്നെ ധ്രുവീകരിക്കപ്പെട്ട ഒരു അന്തരീക്ഷത്തില്‍, എമ്പുരാന്‍ പോലുള്ള ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള സിനിമകള്‍ നിലവിലുള്ള വിള്ളലുകള്‍ വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ സമൂഹത്തിന്റെ ശിഥിലീകരണത്തിന് കാരണമാവുകയും ചെയ്യുമെന്നും ഓർഗനൈസർ റിപ്പോർട്ടിൽ പറയുന്നു.എമ്പുരാന്‍ വെറുമൊരു സിനിമയല്ല. ഇതിനകം തന്നെ തകര്‍ന്ന ഇന്ത്യയെ കൂടുതല്‍ വിഭജിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ആഖ്യാനം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമാണിത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ പങ്കാളിത്തം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണ്. കൂടാതെ പൃഥ്വിരാജ് സുകുമാരന്റെ രാഷ്ട്രീയ അജണ്ട ഓരോ ഫ്രെയിമിലും വ്യക്തമാണ്. സാമൂഹിക ഐക്യത്തിന് ഹാനികരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സിനിമയെ ഉപകരണമായി ഉപയോഗിക്കുന്ന ഒരു പ്രത്യയശാസ്ത്ര ആയുധമാണിത്. പൊതുജനങ്ങള്‍, പ്രത്യേകിച്ച് മോഹന്‍ലാലിനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍, സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശനാത്മകമായി കാണുകയും അതിന്റെ രാഷ്ട്രീയ അര്‍ഥങ്ങള്‍ തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഓർഗനൈസർ ലേഖനത്തില്‍ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.