19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 29, 2022
June 30, 2022
April 1, 2022
February 13, 2022
January 5, 2022
January 4, 2022
December 20, 2021
December 20, 2021
December 8, 2021
November 27, 2021

വിദേശത്ത് നിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേര്‍ക്ക് ആര്‍ടിപിസി ആര്‍ ടെസ്റ്റ്

Janayugom Webdesk
June 30, 2022 10:36 am

വിദേശത്ത് നിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേരെ ആര്‍ടിപിസി ആര്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതില്‍ പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിര്‍ദേശം. രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പകര്‍ച്ചവ്യാധി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കിയത്.

സാമ്പിള്‍ ശേഖരിക്കുന്നത് മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Eng­lish sum­ma­ry; RTPCR For two per cent of those com­ing from abroad

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.