26 April 2024, Friday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡ് പോസിറ്റീവെന്ന് തെറ്റായ ഫലം: പ്രവാസ ജോലി സ്വപ്നങ്ങള്‍ തകര്‍ന്ന് മലയാളി യുവാവ്

Janayugom Webdesk
കോഴഞ്ചേരി
December 20, 2021 9:00 am

കോവിഡ് മൂലം ഒരു വർഷം ജോലി നഷ്ടപ്പെട്ട് വീട്ടിൽ നിന്ന യുവാവിന് തിരികെ കുവൈറ്റിന് മടങ്ങാനുള്ള അവസരം സ്വകാര്യ ലാബിലെ ആർ ടി പി സി ആര്‍ പരിശോധനാഫലത്തിന്റെ പിഴവ് മൂലം നഷ്ടമായി. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുറിയന്നൂർ ചിറപ്പുറത്ത് ജിജോ ജേക്കബ്ബ് ജോർജിനാണ് ലാബിലെ പിഴവ് കൊണ്ട് യാത്ര മുടങ്ങിയതും വിമാനയാത്രക്കൂലി പൂർണ്ണമായി നഷ്ടപ്പെട്ടതും.

ശനിയാഴ്ച്ച ഇത്തിഹാദ് എയർവേയ്സിൽ പോകാനായി ടിക്കറ്റ് എടുത്ത ശേഷം 16 ന് എറണാകുളം രവിപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ലാബോറട്ടറിയുടെ തിരുവല്ലാ ശാഖയിൽ ആർ ടി പി സി ആർ പരിശോധന നടത്തി. 17 ന് വൈകിട്ട് 3.23 ന് ലഭിച്ച രിപ്പോർട്ടിൽ ജിജോവിന് കോവിസ് പോസിറ്റീവ് എന്ന് ഫലം വന്നു. എട്ടുമാസം ഗർഭിണിയായ ഭാര്യയും ജിജോയുടെ മാതാപിതാക്കളും ഭാര്യാ മാതാപിതാക്കളും ഇയാളുടെ 98 വയസ് പ്രായമെത്തിയ മുത്തശ്ശിയുമെല്ലാം രോഗ ഭീതിയിലാവുകയും വിമാന ടിക്കറ്റിന്റെ പണം തിരികെ ലഭിക്കാതാകുകയും ചെയ്തു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ജിജോയ്ക്ക് പ്രകടമാകാതിരുന്നതിനെ തുടർന്ന് തിരുവല്ലായിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തി ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയനായി. അവർ വീണ്ടും മറ്റൊരു സ്വകാര്യ ലാബിൽ പരിശോധന നടത്താൻ നിർദ്ദേശിച്ചു. അവിടെ നടത്തിയ പരിശോധനയുടെ റിസൽട്ട് ശനിയാഴ്ച്ച പുലർച്ചെ 2.30 ന് ലഭ്യമായി.

ഫലം നെഗറ്റീവ് ആയിരുന്നു. ഒരു വർഷമായി ജോലിയില്ലാതെ നാട്ടിൽ നിന്ന ഇയാൾക്ക് ബാങ്ക് ലോൺ അടക്കം നിരവധി ബാധ്യതകൾ ഉണ്ട്. പരിശോധനാ പിഴവു കൊണ്ട് ജോലി സമ്പാദനത്തിനു വേണ്ടി വിദേശത്തേക്ക് പോകാൻ കഴിയാതെ പോയതിനെ തുടർന്ന് തെറ്റായ പരിശോധനാ ഫലം നൽകിയ സ്വകാര്യ ലാബിനെതിരെ ഉപഭോക്തൃ കോടതിയെ തിങ്കളാഴ്ച്ച സമീപിക്കുമെന്ന് ജിജോ ജേക്കബ് ജോർജ് പറഞ്ഞു.

Eng­lish Sum­ma­ry: A test error in the lab led to the young man’s over­seas work

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.