
ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ കാഞ്ഞങ്ങാട് കോടതിയിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാകുമെന്നായിരുന്നു അഭ്യൂഹം. ഇതേത്തുടർന്ന് ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട് കോടതി പരിസരത്തും കോടതിയിലേക്ക് എത്തിപ്പെടുന്ന വഴിയിലെല്ലാം കന്നത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. ഇതെത്തുടർന്ന് മാധ്യമപ്രവർത്തകരും എത്തി. എഐവൈഎഫ്, ഡിവൈഎഫ് ഐ പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ പ്രതിഷേധവുമായി അവിടേയ്ക്ക് എത്തുന്ന സാഹചര്യവുമുണ്ടായി. തുടർന്ന് പൊലീസ് കോടതി ഗേറ്റ് അടച്ച് കോടതിക്ക് പുറത്ത് പൊലീസ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹം ഒരുക്കി.
കർണാടകയിൽ ഒളിവിൽ കഴിയുന്ന രാഹുൽ കാസർകോട്ടേയ്ക്ക് എത്തി കീഴടങ്ങുമെന്നായിരുന്നു അഭ്യൂഹം. ജഡ്ജി അഞ്ചുമണിക്ക് ശേഷവും ഹൊസ്ദുർഗ് കോടതിയിൽ തുടർന്നത് ഈ പ്രചാരണം ശക്തിപ്പെടാൻ ഇടയാക്കി. എന്നാൽ കേസുകൾ കൂടുതലുള്ളത് കൊണ്ട് സമയം വൈകിയതാണെന്നാണ് ഇത് സംബന്ധിച്ച് വിശദീകരണം ഉണ്ടായത്. ജഡ്ജി ആറുമണിക്ക് മുമ്പ് കോടതിക്ക് അടുത്തുള്ള താമസസ്ഥലത്തേക്ക് മടങ്ങി. അഞ്ച് മണിക്ക് ശേഷം ഹൊസ്ദുർഗ് കോടതി പരിസരത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചതും സംശയത്തിന് ആക്കം കൂട്ടി.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്ന നിലയിലുള്ള പ്രചരണങ്ങളുണ്ടായി. രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായിട്ടില്ലെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്‍പി അറിയിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പിരിഞ്ഞുപോയത്. ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പൊതിച്ചോറുമായാണ് പ്രതിഷേധത്തിനെത്തിയത്. എഐവൈഎഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.
ക്യാപ്ഷന്‍
രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹത്തെ തുടർന്ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കോടതി പരിസരത്ത് പ്രതിഷേധവുമായി എത്തിയവർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.