റുപേ കാർഡുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അറിഞ്ഞോളൂ..റുപേ കാർഡുകളുടെ സ്വീകാര്യത വർധിപ്പിക്കാനുള്ള നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് ആർബിഐ. ഇനി മുതല്‍ വിദേശരാജ്യങ്ങളില്‍ എത്തുന്നവര്‍ക്ക് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ആർ.ബി.ഐ ഇതാ അനുമതി നൽകിയിരിക്കുകയാണ്. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർ.ബി.ഐ ഗവർണറുടെ നിർണായക പ്രഖ്യാപനം.
ഇന്ത്യയിൽ നിന്നും വിദേശത്ത് പോകുന്നവരുടെ സൗകര്യത്തിനായി പേയ്മെന്റ് ഓപ്ഷനുകൾ വികസിപ്പിക്കുകയാണെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. ഇതിന്റെ ഭാഗമായി റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ പുറത്തിറക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും ഓൺലൈൻ ഇടപാടിനും ഉപയോഗിക്കാം. വിദേശരാജ്യങ്ങളിലും കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താം.
പുതിയ നീക്കം റുപേ കാർഡുകൾക്ക് ആഗോളതലത്തിൽ സ്വീകാര്യത നേടികൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പൊതുമേഖല, സ്വകാര്യ, സഹകരണ ബാങ്കുകൾ വരെ റുപേ കാർഡുകൾ പുറത്തിറക്കുന്നുണ്ട്. എസ്.ബി.ഐ, പി.എൻ.ബി, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, സിറ്റി ബാങ്ക്, എച്ച്.എസ്.ബി.സി എന്നിവയെല്ലാം കാർഡ് ഉപയോഗിക്കുന്നുണ്ട്.
english summary;RuPay prepaid card for foreign travelers
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.