എണ്ണ വില കുതിച്ചുയരുന്നതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 38 പൈസ ഇടിഞ്ഞ് 81.78 ആയി. എണ്ണ ഉൽപ്പാദകർ ഉൽപ്പാദനം വെട്ടിക്കുറച്ചേക്കുമെന്ന ആശങ്കയാണ് എണ്ണവില കുതിച്ചുയരുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 81.3488 ആയിരുന്നത് ഒക്ടോബറിലെ ആദ്യ വ്യാപാര ദിനത്തിൽ 81.5887‑ൽ ആരംഭിച്ച് 81.7188 എന്ന നിലയിലാണെത്തിയിരിക്കുന്നത്.
English summary; Rupee falls again against dollar
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.