15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

October 1, 2024
December 16, 2023
September 8, 2023
September 6, 2023
August 12, 2023
July 28, 2023
July 17, 2023
May 15, 2023
March 7, 2023
March 6, 2023

ഐഫോണ്‍ വിലക്കി റഷ്യ

Janayugom Webdesk
മോസ്കോ
August 12, 2023 10:11 pm

ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഐഫോണും ഐ­പാഡും ഉപയോഗിക്കുന്നത് വിലക്കി റഷ്യ. രാജ്യത്തിന്റെ ഡിജിറ്റൽ ഡെവലപ്പ്മെന്റ് മന്ത്രി മാക്സുറ്റ് ഷാദേവിന്റെതാണ് ഉത്തരവ്. ഇന്റർഫാക്സ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഉദ്യോഗസ്ഥർ ജോലി സംബന്ധമായ ആപ്പുകൾ ഉപയോഗിക്കുന്നതിനും ഇമെയിലുകൾ അയക്കുന്നതിനും ഐഫോണും ഐ­പാഡും ഉപയോഗിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. അതേസമയം, വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഐഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയിലെ സുരക്ഷാ ഏജൻസിയായ എഫ്എസ്ബി ആ­പ്പിൾ ഉപകരണങ്ങൾ വഴി യുഎസ് ചാരപ്രവർത്തനം നടത്തുന്ന­തായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇ­തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, സുരക്ഷാവീഴ്ചയെന്ന റ­ഷ്യയുടെ വാദം ആപ്പിൾ നിരാകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Rus­sia bans iPhone

You may also like this video

YouTube video player

TOP NEWS

March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.