ഉക്രെയ്നിൽ റഷ്യ ആക്രമണത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. ഷെല്ലാക്രമണത്തിലാണ് ആളുകൾ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിവിധ നഗരങ്ങളിൽ ഇതിനോടകം തന്നെ ആക്രമണം ആരംഭിച്ചു. ഒഡേസയിൽ ആറ് പേരും തലസ്ഥാനമായ കീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. കീവിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുകയാണ്.
അതേസമയം യുദ്ധത്തിൽ റഷ്യക്ക് പിന്തുണയുമായി സഖ്യ രാജ്യമായ ബെലാറസും രംഗത്തെത്തി. യുദ്ധത്തില്‍ കിഴക്കന്‍ മേഖലയിലെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും റഷ്യ കൈയേറിയതായാണ് സൂചന. റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയ്ൻ സൈന്യവും രംഗത്തെത്തി.
English Summary:Russia-Ukraine ; Seven people were killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.