ഉക്രെയ്ന് യുദ്ധവിമാനം നൽകുന്ന രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ. ഉക്രെയ്ൻ വ്യോമസേനയ്ക്ക് തങ്ങളുടെ എയർഫീൽഡുകൾ വാഗ്ദാനം ചെയ്യുന്ന ഏതൊരു രാജ്യവും യുദ്ധത്തിൽ പ്രവേശിച്ചതായി കണക്കാക്കുമെന്ന് റഷ്യൻ പ്രതിരോധ സൈനിക വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
അതേസമയം, ഉക്രെയ്നിൽ ലക്ഷ്യം നേടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. ഉക്രെയ്നിലെ ആണവനിലയങ്ങൾ ആക്രമിക്കാൻ പദ്ധതിയില്ല. യുദ്ധത്തിലൂടെയോ അല്ലെങ്കിൽ ചർച്ചയിലൂടെയോ പ്രശ്നം പരിഹരിക്കുമെന്നും പുടിൻ പറഞ്ഞു.
english summary;russia warn countries which providing warplanes for Ukraine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.