19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 23, 2024
June 27, 2024
March 11, 2024
March 11, 2024
December 16, 2023
September 27, 2023
April 5, 2023
March 19, 2023
March 15, 2023
March 13, 2023

റഷ്യ ഓസ്കാര്‍ ബഹിഷ്കരിക്കും

Janayugom Webdesk
മോസ്‌കോ
September 27, 2022 10:06 pm

പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇ‌ൗ വര്‍ഷം ഒ‌ാസ്കാര്‍ പുരസ്കാരത്തിനായി റഷ്യന്‍ സിനിമകള്‍ മത്സരിക്കില്ല. ആദ്യമായാണ് ഓസ്കാറില്‍ നിന്ന് റഷ്യ വിട്ടുനില്‍ക്കുന്നത്.
അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്റ് സയന്‍സ് സംഘടിപ്പിക്കുന്ന ഒ‌ാസ്കാറിലേക്ക് സിനിമകള്‍ അയക്കുന്നില്ലെന്ന് റഷ്യന്‍ ഫിലിം അക്കാദമി വ്യക്തമാക്കി. അക്കാദമിയുടെ അറിയിപ്പിന് പിന്നാലെ റഷ്യയുടെ ഓസ്കാര്‍ നോമിനേഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍ പവല്‍ ചുക്റെ രാജിവച്ചു. തീരുമാനം നിയമവിരുദ്ധമാണെന്നും പവല്‍ പറഞ്ഞു.
ഓസ്കാര്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് റഷ്യന്‍ അനുകൂല ചലച്ചിത്ര നിര്‍മ്മാതാവ് നികിത മിഖാല്‍കോവ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. 1994ല്‍ റഷ്യയിലേക്ക് ഓസ്കാര്‍ പുരസ്കാരമെത്തിയത് മിഖാല്‍കോവിന്റെ ചിത്രത്തിലൂടെയാണ്. മത്സരത്തില്‍ പങ്കെടുത്താലും റഷ്യയെ പരിഗണിക്കില്ലെന്നും ഓസ്കാറിന് സമാനമായ പുരസ്കാരം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും മിഖാല്‍കോവ് പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: Rus­sia will boy­cott the Oscars

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.