25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 9, 2024
July 20, 2024

ഉക്രെയ്ൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം

Janayugom Webdesk
കീവ്
February 25, 2022 9:31 am

ഉക്രെയ്ൻ തലസ്ഥാനമായ കീവില്‍ വീണ്ടും റഷ്യൻ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ കീവില്‍ രണ്ട് ഉഗ്രസ്ഫോടനങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്നുനേരെ യുദ്ധമാരംഭിച്ച രണ്ടാം ദിനവും സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ് റഷ്യ.

കീവ് ലക്ഷ്യമാക്കി എത്തിയ റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമത്തിലാണ് ഉക്രെയ്ൻ. ഉക്രെയ്ൻ തകര്‍ത്ത റഷ്യൻ വിമാനം ബഹുനില കെട്ടിടത്തില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കടലോര നഗരമായ ഒഡേസയിലും ശക്തമായ മിസൈലാക്രമണം നടന്നു. ജനങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

eng­lish sum­ma­ry; Russ­ian troops tar­get Kiev

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.