22 December 2024, Sunday
KSFE Galaxy Chits Banner 2

ഇഎംഎസിന്റെ മകന്‍ എസ് ശശി അന്തരിച്ചു

Janayugom Webdesk
മുംബൈ
January 24, 2022 9:23 pm

കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകന്‍ എസ് ശശി(67) അന്തരിച്ചു. മുംബൈയില്‍ മകളുടെ വീട്ടില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചു.
ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക്‌ താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സിപിഐ(എം) ദേശാഭിമാനി മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ അംഗമായിരുന്നു.
ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ്‌ ഗിരിജയാണ്‌ ഭാര്യ. മക്കൾ: അനുപമ, അപർണ. മരുമക്കൾ: എ എം ജിഗീഷ്‌ (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡൽഹി‌), രാജേഷ്‌ ജെ വർമ
പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ. ഡോ. മാലതി, പരേതനായ ഇ എം ശ്രീധരന്‍, ഇ എം രാധ (വനിതാ കമ്മിഷന്‍ അംഗം) എന്നിവരാണ് സഹോദരങ്ങള്‍. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം ബി രാജേഷും അനുശോചിച്ചു.

Eng­lish Sum­ma­ry: S Shashi, son of EMS, passed away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.