ദേശീയ തലത്തിൽ ഗുരുദർശനമുയർത്തി കാട്ടി അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠാ സമയത്ത് എഴുതിവെച്ച എല്ലാം ഒന്ന് എന്ന ദർശനം ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന ഗുരുദേവ വചനം പാടി നടന്നു കയറിയത് ഏഷ്യബുക്ക് ഓഫ് റിക്കോർഡിലേയ്ക്ക്. 30 മിനിറ്റ് കൊണ്ട് 45 മലയാള ചലച്ചിത്ര ഗാനങ്ങളിലെ കാവ്യാത്മകവരികൾ പാടിയാണ് ഇദ്ദേഹം റിക്കോർഡ് സ്വന്തമാക്കിയത്.
ഇതിന് മുമ്പ് 3 മിനിറ്റ് കൊണ്ട് ശ്രീ നാരായണ ഗുരുദേവൻ്റെ ദൈവദശകം,ശിവശതകം, അറിവ്, തുടങ്ങിയ കൃതികളും എഴുത്തച്ഛൻ കുഞ്ഞുണ്ണി മാഷ് വൈലോപ്പിള്ളി സുഗതകുമാരി എന്നിവരുടെ 25 കവിതളും ചൊല്ലി ഇന്ത്യാബുക്ക് ഓഫ് റിക്കോർഡ് നേടിയിരുന്നു. ഗാന ഗന്ധർവ്വൻ യേശുദാസിനുള്ള പിറന്നാൾ സമ്മാനമായി ഈ അംഗീകാരം സമർപ്പിക്കുന്ന ശ്രീകാന്ത് യേശുദാസിനെ ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണണമെന്ന തീവ്രമായ ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു കാത്തിരിക്കുകയാണ്. മലയാളത്തിൽ കവിതൾ, ജീവചരിത്രം, പഠനം, ഓർമ്മക്കുറിപ്പുകളായി പതിനാല് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിൻ്റെ ആദ്യകാല രചനകൾ വി.അൽഫോൻസാമ്മയുടെയും ശ്രീനാരായണ ഗുരുവിൻ്റെയും ജീവചരിത്രമായിരുന്നു.
പിതൃനേഹത്തിൻ്റെ നിറവിൽ തന്നെ ചേർത്തുനിർത്തിയ അച്ഛൻ സൗഹൃങ്ങളും എഴുത്തിന് വിഷയമായിട്ടുണ്ട്, പിതൃസ്ഥാനിയരായ കുറച്ച് നല്ല വ്യക്തികളുടെ പിൻതുണയാണ് ഇദ്ദേഹത്തിന് എഴുത്തിൽ വിവിധ പുരസ്ക്കാരങ്ങൾ നേടാൻ പ്രചോദനമായത്. താൽകാലിക മലയാള അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ് പ്രതിസന്ധി ജോലി നഷ്ടമാകാനിടയാക്കിയെങ്കിലും തളരാതെ സാധാരണ ചുറ്റുപാടിൽ നിന്നു കൊണ്ടാണ് വലിയ നേട്ടങ്ങൾ കൈപിടിയിലൊതുക്കിയത്. വാണിയപ്പുരയിൽ വി കെ സുഗതൻ്റെയും കനകമ്മയുടെയും മകനാണ് ശ്രീകാന്ത് സഹോദരി ശ്രിമോൾ മനു.
ENGLISH SUMMARY:S Srikanth holds the Asia Book of Records
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.