20 February 2026, Friday

സബലങ്ക‑റെബാക്കിന ഫൈനലില്‍

Janayugom Webdesk
മെല്‍ബണ്‍
January 29, 2026 9:57 pm

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈ­നലില്‍ ബെലാറുസിന്റെ അര്യാന സബലങ്കയും കസാക്കിസ്ഥാന്‍ താരം എലീന റെബാക്കിനയും ഏറ്റുമുട്ടും. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം അര്യാന സബലങ്ക ഉക്രെയ്ന്റെ എലീന സിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴടക്കിയത്. സ്കോര്‍ 6–2, 6–3.

മറ്റൊരു സെമിയില്‍ യുഎസിന്റെ ജെസീക്ക പെഗ്യൂളയെ തോല്പിച്ചാണ് റെബാക്കിന ഫൈനല്‍ ടിക്കറ്റെടുത്തത്. സ്കോര്‍ 6–3, 7–6. നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് സെമിയില്‍ സ്പെയിന്റെ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കാരസ് ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെയും സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ഇറ്റലിയുടെ യാന്നിക് സിന്നറെയും നേരിടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.