22 January 2026, Thursday

സബലങ്ക x കീസ് ; പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ ഇന്ന്

ദ്യോക്കോവിച്ച്-സ്വരേവ് പോരാട്ടം
Janayugom Webdesk
മെല്‍ബണ്‍
January 24, 2025 8:13 am

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറുസിന്റെ അര്യാന സബലങ്കയും യുഎസിന്റെ മാഡിസണ്‍ കീസും ഏറ്റുമുട്ടും. നാളെയാണ് ഫൈനല്‍. സെമിയില്‍ സ്‌പെയിന്‍ താരം പൗല ബഡോസയെ മറികടന്നാണ് സബലങ്ക കലാശപ്പോരിനെത്തുന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസ ജയമാണ് സബലങ്ക സ്വന്തമാക്കിയത്. സ്കോര്‍ 6–4, 6–2. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ സബലങ്ക ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ കിരീടവും സബലങ്കയ്ക്കായിരുന്നു. 

പോളണ്ടിന്റെ ഇഗ സ്വിയാടെക്കിനെ പരാജയപ്പെടുത്തിയാണ് മാഡിസണ്‍ കീസ് ഫൈനലിലേക്കെത്തിയത്. ആദ്യ സെറ്റ് ഇഗ നേടിയിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകളും നേടി കീസ് തിരിച്ചുവരവ് നടത്തി. സ്കോര്‍ 5–7, 6–1, 7–6. ഇന്ന് നടക്കുന്ന പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച്, ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെയും ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാന്നിക് സിന്നര്‍, യുഎസിന്റെ ബെന്‍ ഷെല്‍ട്ടോണിനെയും നേരിടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.