
ശബരിമല സ്വർണപാളി വിവാദത്തില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പിന് ശേഷം തിരികെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. ബെല്ലാരിയിലെ സ്വർണ വ്യാപാരിയുടെ ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയ 400 ഗ്രാം സ്വർണം ദ്വാരപാലക ശിൽപ്പത്തിന്റേതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ശബരിമലയിലെ ഇടപാടുകളും അന്വേഷിക്കും.
ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെ ജ്വല്ലറിയിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും മണിക്കൂറുകൾ നീണ്ട പരിശോധനയാണ് എസ്ഐടി നടത്തി. ബംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തി.
ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്നതെന്നു സംശയിക്കുന്ന സ്വർണം കണ്ടെത്തിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധന്റെ കൂടുതൽ ഇടപാടുകൾ പരിശോധിക്കുകയാണ് എസ്ഐടി. വാതിൽപ്പാളികളിലും കട്ടിള യിലും സ്വർണം പൂശിയത് താൻ ആണെന്നാണ് ഗോവർദ്ധന്റെ മൊഴി. ദേവസ്വം ബോർഡിന് സ്പോൺസർഷിപ്പിന്റെ രേഖകൾ നൽകിയിരുന്നു. സന്നിധാനത്തെത്തി ബോർഡ് അംഗങ്ങളെയും കണ്ടിരുന്നുവെന്നും ഔദ്യോഗിക രേഖകൾ വന്നപ്പോൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയായി മാറിയെന്നും ഗോവർദ്ധന്റെ മൊഴി നല്‍കി .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.