27 February 2026, Friday

Related news

February 27, 2026
February 27, 2026
February 23, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 16, 2026
February 13, 2026
February 10, 2026

ശബരിമല സ്വർണക്കൊള്ള; കെ.എസ് ബൈജുവും ജാമ്യം കിട്ടി പുറത്തേക്ക്

Janayugom Webdesk
പത്തനംതിട്ട
February 27, 2026 3:10 pm

ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമീക്ഷണർ കെ.എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക ശിൽപ കേസിലാണ് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യത്തിനായി ബൈജു കോടതിയെ സമീപിച്ചത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ദ്വാര പാലക കേസിലെ റിമാൻഡ് കാലാവധി കഴിയാത്തതിനെ തുടർന്ന് ജയിലിൽ തുടരുകയായിരുന്നു. 

കെ.എസ് ബൈജുവിന് ജാമ്യം ലഭിച്ചതോടെ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവരുടെ എണ്ണം ഏഴായി. അതിൽ നാലു പേർക്കും സ്വാഭാവികസ ജാമ്യമാണ് ലഭിച്ചിരിക്കുന്നത്. മാർച്ച് 2 ന് ബോർഡ് അംഗമായിരുന്ന കെ.പി.ശങ്കര ദാസിന്‍റെ ജാമ്യം കൊല്ലം വിജിലൻസ് കോടതി പരിഗണിക്കുക.
കേസിൽ തെളിവുകൾ ഹാജരാക്കാൻ എസ്.ഐ.ടിക്ക് കഴിയാത്തതാണ് പ്രതികൾക്ക് ഇത്തരത്തിൽ ജാമ്യം ലഭിക്കാൻ കാരണം. കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.