11 January 2026, Sunday

Related news

January 10, 2026
January 1, 2026
December 31, 2025
December 24, 2025
December 21, 2025
December 17, 2025
November 21, 2025
November 21, 2025
November 12, 2025
November 12, 2025

ശബരിമല സ്വര്‍ണ‍ക്കവര്‍ച്ച: എ പദ്മകുമാറിനെ ചോദ്യം ചെയ്യാൻ എസ്ഐടി

Janayugom Webdesk
തിരുവനന്തപുരം
November 12, 2025 8:44 pm

ശബരിമലയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഹാജരാവാൻ ആവശ്യപ്പെട്ട് എസ്ഐടി പദ്മകുമാറിന് നോട്ടീസ് നല്‍കി. എന്നാല്‍ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ ചൂണ്ടിക്കാട്ടി പദ്മകുമാര്‍ ഹാജരാവാൻ കൂടുതല്‍ സമയം തേടി.

സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതും ദേവസ്വം മുൻ കമ്മിഷണര്‍ എൻ വാസുവിന്റെ നേതൃത്വത്തിലാണെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ഈ സമയത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നത് എ. പദ്മകുമാർ ആണ്. കമ്മിഷണർ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകൾ പത്മകുമാർ അംഗീകരിച്ചതായി എസ്ഐടിക്ക് തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഇതിന് പിന്നില്‍ ഗൂഢാലോചന എസ്ഐടി സംശയിക്കുന്നുണ്ട്. അതിനാലാണ് പദ്മകുമാറിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.