3 March 2026, Tuesday

Related news

March 2, 2026
March 2, 2026
February 27, 2026
February 27, 2026
February 23, 2026
February 20, 2026
February 20, 2026
February 19, 2026
February 16, 2026
February 13, 2026

ശബരിമല സ്വർണക്കൊള്ള; ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Janayugom Webdesk
ന്യൂഡൽഹി
February 10, 2026 11:45 am

ശബരിമല സ്വർണക്കൊള്ള കേസിലെ സ്വർണം വാങ്ങിയ പ്രതി ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഗോവർധൻ അയ്യപ്പഭക്തനാണെന്നും അതിനാൽ ഇത്തരമൊരു കവർച്ചാ കേസിൽ പങ്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. നേരത്തെ കേരള ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.200 ഗ്രാം സ്വർണം മോഷ്ടിക്കാൻ ഗോവർധൻ കൂട്ടുനിൽക്കുമെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 

എന്നാൽ, ക്ഷേത്രത്തിന് സംഭാവന നൽകുന്നതും നിലവിലെ കുറ്റാരോപണവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.ശബരിമലയിലെ സ്വര്‍ണപ്പാളികള്‍, ദ്വാരപാലക ശില്‍പം കടത്തിയത് എന്നിങ്ങനെയുള്ള രണ്ട് കേസുകളിലാണ് ജാമ്യം തേടി ഗോവർധൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ഗോവർധന്റെ വാദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.