11 January 2026, Sunday

Related news

January 1, 2026
November 26, 2025
October 27, 2025
October 25, 2025
October 16, 2025
October 15, 2025
October 6, 2025
October 5, 2025
October 2, 2025
September 29, 2025

ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ് : പ്രത്യേക അന്വേഷണ സംഘം പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി

Janayugom Webdesk
തിരുവനന്തപുരം
October 15, 2025 1:36 pm

ശബരിമല സ്വര്‍ണ്ണ കവര്‍ച്ചകേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി.നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം തുടര്‍ നടപടികള്‍ക്കും രൂപം നല്‍കി. അടുത്ത ഘട്ടം എന്ന നിലയില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം .ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ കട്ടളപ്പാളികൾ എന്നിവ പ്രതികൾ കൊണ്ടുപോയ വഴിയെ സഞ്ചരിച്ചാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയത്. 

ഇതിന്റെ ഭാഗമായി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ പരിശോധനയിൽ ദുരൂഹ ഇടപാടുകൾ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. അടുത്തഘട്ടം എന്ന നിലയിൽ പ്രതികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തുടർന്നാകും അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാവുക. ഉണ്ണികൃഷ്ണൻ പോറ്റിയിലുള്ള നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി യുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂരിൽ എത്തിച്ച സ്വർണ്ണ പാളി കൂടുതൽ ദിവസവും സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ വീട്ടിലാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

നാഗേഷിനെ കേന്ദ്രീകരിച്ചും സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ യെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സ്മാർട്ട് ക്രിയേഷൻസിന്റെ സിഇഒയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ സ്ഥാപനവും പരിശോധിക്കും. സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിൽ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം സ്ഥാപന അധികാരികളെയും പ്രതിചേർക്കുന്നത് പരിശോധിക്കും. ഇതിനുശേഷമാകും ദേവസ്വം ഉദ്യോഗസ്ഥരിലേക്ക് എസ് ഐ ടി കടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.