8 December 2025, Monday

Related news

December 5, 2025
December 4, 2025
December 1, 2025
November 30, 2025
November 29, 2025
November 29, 2025
November 26, 2025
November 24, 2025
November 20, 2025
November 20, 2025

ശബരിമല സ്വര്‍ണ്ണം തട്ടിപ്പ് കേസ് : എസ് ഐടി സംഘത്തിന്റെ ഔദ്യോഗിക അന്വേഷണം ഇന്ന് ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
October 11, 2025 11:24 am

ശബരിമല സ്വര്‍ണ്ണം തട്ടിപ്പ് കേസില്‍ എസ്ഐടി സംഘത്തിന്റെ ഔദ്യോഗിക അന്വേഷണം ഇന്ന് ആരംഭിക്കും.ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം ആരംഭിക്കുക.ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കയ്ക്കും പുറമേ ആദ്യ ഘട്ടത്തില്‍ ഒന്‍പത് ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങുന്ന 42 പേജുള്ള അന്വേഷണ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. 

റിപ്പോർട്ട് വിശദമായി പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് നൽകിയ പരാതി സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.പരാതിയിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസ് ഉടൻ തന്നെ രജിസ്റ്റർ ചെയ്യുന്നതായിരിക്കും.കോടതി ഉത്തരവിൽ ഉൾപ്പെട്ടവരെ പ്രതികളാക്കും. ഒൻപത് ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളായേക്കും.

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം കവർന്ന ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ്ണം ഉരുക്കുന്നതിന് കൂട്ടുനിന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ്ണ പാളി ചെമ്പുപാളിയാണ് എന്ന് റിപ്പോർട്ട് നൽകിയ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, രണ്ട് തിരുവാഭരണ കമ്മീഷണർമാർ, അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണ പാളികൾ കൊടുത്ത് വിടേണ്ടതില്ല എന്ന ദേവസ്വം ബോർഡ് ഉത്തരവ് തിരുത്തിയ അന്നത്തെ ബോർഡ് സെക്രട്ടറി ജയശ്രീ എന്നിവർ ഉൾപ്പെടെ ഒൻപത് പേരെയാകും ആദ്യഘട്ടത്തിൽ പ്രതിചേർക്കുക.

എഫ്ഐആർ രജിസ്റ്റർ ചെയ്താൽ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് ഉടനടി കടക്കാനാണ് എസ് ഐ ടി സംഘത്തിൻ്റെ തീരുമാനം. നേരത്തെ കേസിൻ്റെ പ്രാഥമിക വിവരങ്ങളും എസ്ഐടി സംഘം ശേഖരിച്ചിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.