ഉത്സവക്കാലത്തിന് മുൻപ്തന്നെ ശബരിമല ഭാഗത്തേക്കുള്ള റോഡ് നവീകരണം ഉടൻ തന്നെ പൂർത്തിയാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
എല്ലാ പ്രവർത്തിയും എം എൽ എമാരുമായി ചേർന്ന് ആലോചിച്ച് നടപ്പാക്കുമെന്നും പുതിയ കാലത്ത് റോഡ് നിർമ്മാണത്തിൽ മാറ്റം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. റോഡ് നിർമ്മാണത്തിൻ്റെ നിലവാരമുയർത്തുക പരമപ്രധാനം കാലവർഷ സമയത്തെ നിർമ്മാണ പ്രവർത്തനം ക്രമീകരിക്കാൻ വർക്കിംഗ് കലണ്ടർ കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ശബരിമലദർശനം ആഗ്രഹിക്കുന്നവർക്കെല്ലാം, ഇക്കുറി അവസരം ലഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു.ദിവസം 30,000 പേർക്കായിരിക്കും ദർശനത്തിന് അവസരം ലഭിക്കുക.
english summary; Sabarimala Path to be completed before festival season ‚Minister Muhammad Riyaz
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.