18 January 2026, Sunday

Related news

January 14, 2026
December 5, 2025
November 19, 2025
December 19, 2024
December 16, 2024
September 13, 2023
January 14, 2023
January 14, 2023
January 8, 2023
January 7, 2023

ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

Janayugom Webdesk
കണ്ണൂര്‍
January 14, 2023 6:29 pm

കണ്ണൂര്‍ പുതിയങ്ങാടി ചൂട്ടാട് കടലില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു. കര്‍ണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ (23) ആണ് തിരയില്‍പ്പെട്ട് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഒപ്പം കുളിക്കാനിറങ്ങിയ ചിന്തൻ (27) എന്നയാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകുന്ന തീര്‍ത്ഥാടകസംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. കടലിലേക്ക് കുളിക്കാനിറങ്ങിയ തിരയില്‍പ്പെട്ട് ഒലിച്ചു പോവുകയായിരുന്നു. ഇയാള്‍ മുങ്ങിതാഴുന്നതു കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കുകയും കരച്ചില്‍ കേട്ടെത്തിയ മത്സ്യ തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയുമായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് പഴയങ്ങാടി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Sabari­mala pil­grim drowned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.