26 July 2024, Friday
KSFE Galaxy Chits Banner 2

Related news

September 13, 2023
January 14, 2023
January 14, 2023
January 8, 2023
January 7, 2023
November 29, 2022
November 28, 2022
November 15, 2022
January 15, 2022
December 20, 2021

മകരജ്യോതി ദർശിക്കാൻ എത്തിയത് ലക്ഷങ്ങള്‍

Janayugom Webdesk
പത്തനംതിട്ട
January 14, 2023 9:37 pm

മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ എത്തിച്ചേര്‍ന്നത് ലക്ഷങ്ങള്‍. വൈകിട്ട് ആറരയോടു കൂടി ശ്രീകോവിൽ നടതുറന്നു. തുടർന്ന് പൊന്നമ്പലമേട്ടിൽ ഭക്തജനലക്ഷങ്ങൾ ശരണംവിളികളോടെ മൂന്ന് തവണ മകരവിളക്ക് ദർശിച്ചു. തമിഴ്നടൻ ജയം രവിയും മകരവിളിക്കിന് സാക്ഷിയായി. ആറാം തവണയാണ് ജയം രവി ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ തന്നെ നാലാം തവണയാണ് ജയം രവി മകരവിളക്ക് ദര്‍ശിക്കുന്നത്. നടന്‍ ജയറാമിനൊപ്പം കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ ജയം രവി മകരവിളക്ക് കാണുവാന്‍ കാത്തുനില്‍ക്കുകയായിരുന്നു.

വൈകിട്ട് ആറ് മണിയോടെ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തു.

മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സന്നിധാനത്ത് 8.45നാണ് മകരസംക്രമ പൂജ നടക്കുക. തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പന്റെ ദീപാരാധന കഴിഞ്ഞ ശേഷമാണ് പൊന്നമ്പലമേട്ടിൽ‌ ദീപാരാധന നടന്നത്.

Eng­lish Sum­ma­ry: makara­jy­oti in sabari­mala temple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.