ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കണം.
വിര്‍ച്വല്‍ ക്യൂവിന്റെ നടത്തിപ്പ് സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടാണ് ദേവസ്വം ബെഞ്ചിന്റെ പരിഗണനയിലുള്ളത്. നിലയ്ക്കല്‍, എരുമേലി, കുമളി കേന്ദ്രങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിങ് സൗകര്യമുള്ളത്. സ്‌പോട്ട് ബുക്കിങ് സൗകര്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ വഴി വ്യാപക പരസ്യം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
english summary;Sabarimala spot booking
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.