കായികാധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് കോഴിക്കോട് ഈസ്റ്റ് ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളജിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോളജിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. അധ്യാപകനെ മുറയിൽ അടച്ചിട്ട വിദ്യാർഥികൾ പുറത്തിരുന്ന് പ്രതിഷേധിച്ചു. വിദ്യാർഥിയുമായി ബന്ധപ്പെട്ട പരാതി അധ്യാപകൻ രക്ഷിതാക്കളെ അറിയിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വിദ്യാർഥികളുടെ പരാതി. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ആരോപണ വിധേയനായ അധ്യാപകനെ അന്വേഷണ വിധേയമായി കോളജില്‍നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്താന്‍ തീരുമനിച്ചതായും ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ച് തെറ്റ് ആരുടെഭാഗത്താണെന്ന് പരിശോധിക്കുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
English Summary: Saddened by the torture of the sports teacher, the student tried to commit suicide; Conflict in college
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.