മുസ്ലീംലീഗിന് കേരളത്തില്‍ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.ലീഗിന്‍റെ ഏഴുപത്തിഅഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന കൗണ്‍സില്‍ യോഗത്തിനായി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.
ലീഗ് കേരളത്തില്‍ കാലങ്ങളായി മാറി,മാറി അധികാരത്തില്‍ എത്തിയ പാര്‍ട്ടിയായിരുന്നു.ഇപ്പോള്‍ അധികാരമില്ലെന്ന് കരുതി ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത തവണ സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വരുമെന്നുംമുസ്സീംലീഗ് അധ്യക്ഷന്‍ പറഞ്ഞു. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിക്കുന്നത് അധികാരം നേടിയെടുക്കാനാണ്.
സമൂഹത്തിനും, പ്രദേശത്തിനും ആവശ്യമുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ അധികാരം ആവശ്യമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുസ്ലീംലീഗിനേയും,സമസ്തയേയും തെറ്റിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിന്‍റെ അസ്തിത്വം നിലനിര്‍ത്താനാണ് ലീഗിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary:
Sadiqali Shihab Thangal says that there is no situation for the League to leave the UDF
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.