പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ താൻ നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നുപറയുകയാണ് സായി. വെർബൽ അബ്യൂസ് എന്ന കാര്യത്തെ കുറിച്ചാണ് സായി പല്ലവി ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഒരാളെ ശാരീരികമായി ഉപദ്രവിക്കുന്നത് മാത്രമല്ല വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നതും അബ്യൂസ് തന്നെയാണ് എന്ന് സായി പല്ലവി പറയുന്നു. ഷോയില്‍ തനിക്കും ‘മീടൂ’ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.
‘എനിക്ക് ഇതുവരെ ശാരീരിക പീഡനം നേടി വന്നിട്ടില്ല. പക്ഷേ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുകയാണെങ്കില്‍ അത് പീഡനമായി തന്നെയാണ് ഞാന്‍ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്’, സായി പല്ലവി പറഞ്ഞു.
English Summary: sai pallavi talks about verbal abuse
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.