25 December 2024, Wednesday
KSFE Galaxy Chits Banner 2

പോക്‌സോ കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി

Janayugom Webdesk
കൊച്ചി
February 18, 2022 9:04 am

കൊച്ചിയില്‍ മോഡലുകള്‍ മരിച്ച കേസിലെ പ്രതിയും കോഴിക്കോട് സ്വദേശി നല്‍കിയ പോക്‌സോ കേസിലെ പ്രതിയുമായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ദിവസം ചെറായിയിലെ ലൗ ലാന്‍ഡ് റിസോര്‍ട്ടില്‍ നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചെന്ന് മുനമ്പം പൊലീസിലാണ് സൈജു പരാതി നല്‍കിയത്.
പത്ത് ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടുവെന്നും അവസാനം ഒരു ലക്ഷം രൂപയെങ്കിലും തന്നാല്‍ വിട്ടയക്കാമെന്ന് സംഘം പറഞ്ഞതായും സൈജു പരാതിയില്‍ പറഞ്ഞു. കൈവശം പണം ഇല്ലെന്ന് മനസിലായപ്പോള്‍ തന്നെ ഓട്ടോയില്‍ കയറ്റി വിട്ടയച്ചുവെന്നും സൈജു പരാതിയില്‍ വ്യക്തമാക്കി.
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ എട്ട് പേരുണ്ടായിരുന്നുവെന്നും ലൗ ലാന്‍ഡ് റിസോട്ട് ഉടമയ്ക്കും സംഭവത്തില്‍ പങ്കുള്ളതായും സൈജു ആരോപിച്ചു. സൈജുവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Sai­ju Thankachan, the accused in the Poc­so case, was alleged­ly abducted

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.